നിങ്ങളുടെ ജീവിതം ഉയരങ്ങളിലേയ്ക്ക്

ടോൾ ഫ്രീ-ഇന്ത്യ: 1800 425 3939
അന്താരാഷ്ട്രo : 0091 8802 012345

കേരള പ്രവാസി
ക്ഷേമ ബോർഡ്

Last Updated on

                                                    പ്രവാസി ഡിവിഡന്‍റ് പദ്ധതി 

പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങള്‍ ഫലപ്രദമായി ജന്മനാടിന്‍റെ വികസന പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നൂതന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് ‘പ്രവാസി ഡിവിഡന്‍റ് പദ്ധതി’. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം വരെ ഉറപ്പാക്കപ്പെട്ട മാസവരുമാനം ലഭ്യമാകുന്നു എന്നത് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷതയാണ്.  3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങള്‍ പ്രവാസി കേരളീയരില്‍ നിന്നും സ്വീകരിക്കുകയും അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിനായി വിനിയോഗി ക്കുന്നതുമാണ്.

ഈ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ താഴെപ്പറയും പ്രകാരമാണ്.

  • 3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ ഒറ്റത്തവണയായി ഈ പദ്ധതിയില്‍ പ്രവാസി കേരളീയര്‍ക്ക് നിക്ഷേപിക്കാവുന്നതാണ്.
  • നിക്ഷേപ തീയതി മുതല്‍ 3 വര്‍ഷം കഴിയുന്ന മുറയ്ക്ക് നിക്ഷേപകന് പ്രതിമാസ ഡിവിഡന്‍റ് ലഭ്യമാകുന്നതാണ്. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10% നിരക്കിലുള്ള വാര്‍ഷിക ഡിവിഡന്‍റ് നിക്ഷേപ തുകയോട് കൂട്ടിച്ചേര്‍ക്കുന്നതാണ്. മൂന്നാം വര്‍ഷ അവസാനമുള്ള നിക്ഷേപ തുകയുടെ 10% ആയിരിക്കും ഡിവിഡന്‍റായി നല്‍കുന്നത്.
  • നിക്ഷേപകന്‍റെ കാലശേഷം ജീവിത പങ്കാളിക്ക് ഈ പ്രതിമാസ ഡിവിഡന്‍റ് അവരുടെ മരണം വരെ ലഭിക്കുന്നതാണ്. നിക്ഷേപകന്‍റെയും ജീവിതപങ്കാളിയുടെയും കാലശേഷം നിയമപരമായ അവകാശിക്ക്/ നോമിനിക്ക് നിക്ഷേപ തുക തിരികെ ലഭിക്കുന്നു. പ്രതിമാസ ഡിവിഡന്‍റ് നല്‌കുന്നത്  അതോടൊപ്പം അവസാനിക്കുന്നു.

2008-ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം താഴെപ്പറയുന്നവര്‍ക്ക് ഈ പദ്ധതിയനുസരിച്ച് നിക്ഷേപം നടത്താവുന്നതാണ്.

1. പ്രവാസി കേരളീയന്‍ (വിദേശം) – നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന കേരളീയര്‍.

2. മുന്‍ പ്രവാസി കേരളീയന്‍ (വിദേശം) – രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയ കേരളീയര്‍

3. പ്രവാസി കേരളീയന്‍ (ഭാരതം) – കേരളത്തിന് പുറത്ത് ഇന്ത്യയ്ക്കകത്ത് ആറുമാസത്തിലധികമായി ജോലി സംബന്ധമായി താമസിച്ചുവരുന്ന കേരളീയര്‍.

 

                               പ്രവാസി ഡിവിഡന്‍റ് പദ്ധതിയില്‍ അംഗമാകേണ്ട/നിക്ഷേപിക്കേണ്ട വിധം

 

Step -1 www.pravasikerala.org എന്ന വെബ്സൈറ്റില്‍ login  ചെയ്യുക
Step -2 Dividend Scheme ല്‍ ക്ലിക്ക് ചെയ്യുക
Step -3 “New user click here” – ല്‍ ക്ലിക്ക് ചെയ്ത് Dividend Scheme  Terms & Conditions അംഗീകരിക്കുന്ന പക്ഷം “I hereby declare……. എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്തശേഷം “Submit” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step -4 E-mail ID  യും മൊബൈല്‍ നമ്പരും enter ചെയ്തതിനുശേഷം സ്ക്രീനില്‍ കാണുന്ന “Captcha” അതുപോലെ തന്നെ കോളത്തില്‍ ടൈപ്പ് ചെയ്തശേഷം “Confirm” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step -5 തന്നിരിക്കുന്ന E-mail ID യിലേക്ക് ബോര്‍ഡില്‍ നിന്നും ഒരു മെയില്‍ അയച്ചിരിക്കുന്നു. ഇതില്‍ തന്നിരിക്കുന്ന Website Link  ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
Step -6 അപേക്ഷയില്‍ Basic details, Address details, Account details, Spouse details എന്നിവ പൂര്‍ണ്ണമായും പൂരിപ്പിച്ച് അപേക്ഷ Save & Submit ചെയ്യാവുന്നതാണ്.
Step -7 ബോര്‍ഡില്‍ ലഭിച്ച അപേക്ഷകള്‍ നിലവിലെ വ്യവസ്തകള്‍ പ്രകാരം അര്‍ഹത പരിശോധിച്ച് അംഗീകാരം നല്‍കുന്ന മുറയ്ക്ക് വീണ്ടും Login ചെയ്ത് അപേക്ഷയിലെ Payment details പൂര്‍ണ്ണമായും പൂരിപ്പിച്ച് സമര്‍പ്പിക്കാവുന്നതാണ്.

Cheque/ DD മുഖാന്തിരമാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ പ്രസ്തുത Cheque/ DD യോടൊപ്പം Computer Generated Payment Voucher  ഉള്ളടക്കം ചെയ്ത് താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ രജിസ്റ്റേര്‍ഡ് തപാലില്‍ അയയ്ക്കേണ്ടതാണ്.

The Chief Executive Officer

Kerala Non-Resident Keralites’ Welfare Board,

Norka Centre, IInd Floor, Thycaud P.O,

Thiruvananthapuram – 695014

Note: Online Payment ന് ഇത് ബാധകമല്ല.

മേല്‍പ്പറഞ്ഞ ഓരോ ഘട്ടത്തിലും തുടര്‍ന്ന്  Cheque/ DD  ബോര്‍ഡിന്‍റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന മുറയ്ക്കും ഇത് സംബന്ധിച്ച മെയില്‍ സന്ദേശം ലഭിക്കുന്നതാണ്.