നിങ്ങളുടെ ജീവിതം ഉയരങ്ങളിലേയ്ക്ക്

ടോൾ ഫ്രീ-ഇന്ത്യ: 1800 425 3939
അന്താരാഷ്ട്രo : 0091 8802 012345

കേരള പ്രവാസി
ക്ഷേമ ബോർഡ്

Last Updated on

അംഗത്വം.

പ്രവാസി ക്ഷേമബോര്‍ഡിലെ അംഗത്വം അനേകം ആനുകൂല്യങ്ങളും, ആസ്തിവകകളും, അവസരങ്ങളും മറ്റുമായി ഉന്നതജീവിതനിലവാരത്തിലേക്കുള്ള വാതായനം തുറക്കപ്പെടുകയാണ് പ്രവാസികള്‍ക്ക്.

വീണ്ടും വീടണയുമ്പോള്‍ .

സുരക്ഷിതവും നിയമാനുസൃതവുമായ പ്രവാസം, പ്രവാസി ജനതയുടെ ക്ഷേമവും, ഐശ്വര്യവും, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം തുടങ്ങിയവ ഉറപ്പുവരുത്തുവാന്‍ എല്ലാ നടപടികളും സ്വീകരിക്കുവാൻ കേരളസര്ക്കാറർ പ്രതിജ്ഞാബദ്ധമാണ്.

പിണറായി വിജയന്‍

ബഹു: മുഖ്യമന്ത്രി, കേരള.

സേവനങ്ങള്‍.

കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഗുണഭോക്താക്കൾക്കായി അനേകം ആകർഷകമായ ക്ഷേമപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വീണ്ടും വീടണയുമ്പോള്‍.

പ്രവാസിലോകത്തു നിന്നും ജന്മനാട്ടിലേക്കു മടങ്ങുന്ന മലയാളി ജീവിതങ്ങളുടെ ഗുണനിലവാരമുയർത്താനായി രൂപീകരിച്ച നൂതന ക്ഷേമപദ്ധതികളുടെ വിശിഷ്ടലോകത്തേക്ക് സ്വാഗതം.

ബന്ധപ്പെടുക.

തമ്മില്‍ ബന്ധപ്പെടുകവഴി നമുക്ക് പരസ്പരം സഹായിക്കാം. കേരള പ്രവാസി ക്ഷേമബോർഡുമായി ബന്ധപ്പെടുന്നതിനുള്ള വിശദവിവരങ്ങൾ ചുവടെ.

KERALA PRAVASI

WELFARE BOARD

Head Office

NORKA Centre (2nd Floor),
Near Govt Guest House, Thycaud PO
Thiruvananthapuram 695 014

Phone: +91 471 278 5500/502/503
(IST 10:00 am to 1:00pm and 2:00 pm to 5:00)
Fax: +91 471 278 5501
E mail : info@pravasiwelfarefund.org

Toll Free-India : 1800 425 3939
International : 0091 8802 012345

Chief Executive Officer: +91 471 278 5512
Manager (Finance): +91 471 278 5513

previous arrow
next arrow
Slider

വീണ്ടും വീടണയുമ്പോള്‍.

പ്രവാസിലോകത്തു നിന്നും ജന്മനാട്ടിലേക്കു മടങ്ങുന്ന മലയാളി ജീവിതങ്ങളുടെ ഗുണനിലവാരമുയര്‍ത്താനായി രൂപീകരിച്ച നൂതന ക്ഷേമപദ്ധതികളുടെ വിശിഷ്ടലോകത്തേക്ക് സ്വാഗതം.

വീണ്ടും വീടണയുമ്പോള്‍.

സുരക്ഷിതവും നിയമാനുസൃതവുമായ പ്രവാസം, പ്രവാസി ജനതയുടെ ക്ഷേമവും, ഐശ്വര്യവും, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം തുടങ്ങിയവ ഉറപ്പുവരുത്തുവാന്‍ എല്ലാ നടപടികളും സ്വീകരിക്കുവാൻ കേരള സർക്കർ പ്രതിജ്ഞാബദ്ധമാണ്.

പിണറായി വിജയന്‍
ബഹു: മുഖ്യമന്ത്രി, കേരള.

അംഗത്വം.

പ്രവാസി ക്ഷേമബോർഡിലെ
അംഗത്വം അനേകം ആനുകൂല്യങ്ങളും, ആസ്തിവകകളും, അവസരങ്ങളും മറ്റുമായി ഉന്നതജീവിതനിലവാരത്തിലേക്കുള്ള വാതായനം തുറക്കപ്പെടുകയാണ്
പ്രവാസികൾക്ക്.

സേവനങ്ങള്‍.

കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഗുണഭോക്താക്കൾക്കായി അനേകം ആകർഷകമായ ക്ഷേമപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ബന്ധപ്പെടുക.

തമ്മില്‍ ബന്ധപ്പെടുകവഴി നമുക്ക് പരസ്പരം സഹായിക്കാം. കേരള പ്രവാസി ക്ഷേമബോർഡുമായി ബന്ധപ്പെടുന്നതിനുള്ള വിശദവിവരങ്ങൾ ചുവടെ.

previous arrow
next arrow
Slider

അംഗത്വമെടുക്കാനുള്ള യോഗ്യതകള്‍ ?

  1. അപേക്ഷകന്‍ 18 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം.
  2. അപേക്ഷകര്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ ആയിരിക്കണം (1 എ വിഭാഗം)
    അല്ലെങ്കില്‍ വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം കേരളത്തില്‍ സ്ഥിര
    താമസമാക്കിയവരായിരിക്കണം (1 ബി വിഭാഗം) അല്ലെങ്കില്‍
    ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് 6 മാസമായി താമസിച്ചു വരുന്നവരായിരിക്കണം.(2 എ വിഭാഗം).

കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വം എടുക്കുന്നതെങ്ങനെ ?

ബോര്‍ഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.pravasikerala.org   ല്‍ നിന്നും ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം അപേക്ഷകള്‍ ആണ്. ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാവുന്നതാണ്. ആവശ്യമായ രേഖകളുടെ വിവരങ്ങള്‍ താഴെ കൊടുത്തിട്ടുണ്ട്. രജിസ്ട്രേഷന്‍ ഫീസായ 200 രൂപയും ഓണ്‍ലൈന്‍ വഴി അടയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ പൂര്‍ണ്ണരേഖകളും ഫീസും സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് അംഗത്വകാര്‍ഡും അംശദായ അടവ് കാര്‍ഡും സ്വന്തമായി തന്നെ പ്രിന്‍റ് ചെയ്തെടുത്ത് അംശദായം അടയ്ക്കാവുന്നതാണ്.
ഓണ്‍ലൈന്‍ വഴി അംഗത്വം എടുക്കുന്നതാണ് നല്ലത്. ഓണ്‍ലൈന്‍ വഴി അംഗത്വ അപേക്ഷ സമര്‍പ്പിക്കാന്‍ നിവൃത്തി ഇല്ലാത്ത സാഹചര്യത്തില്‍ നേരിട്ടോ തപാലിലോ അയക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം.. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിന്‍റിക്കേറ്റ് ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളിലും അതാത് ബാങ്കിന്‍റെ ചെല്ലാന്‍ / പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കാവുന്നതാണ്.

അംഗത്വത്തിനായി സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തൊക്കെയാണ് ?

വിദേശത്ത് ജോലി ചെയ്യുന്നവര്‍ (പ്രവാസി കേരളീയന്‍-വിദേശം)

1. ഫോം നമ്പര്‍ 1 എ
2. പാസ്പോര്‍ട്ടിലെ ജനനതീയതി, മേല്‍ വിലാസ പേജിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. പ്രാബല്യത്തിലുള്ള വിസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
വിദേശത്തു നിന്ന് തിരിച്ചു വന്നവര്‍ (മുന്‍ പ്രവാസി കേരളീയന്‍-വിദേശം)
1. ഫോം നമ്പര്‍ 1 ബി
2. പാസ്പോര്‍ട്ടിലെ ജനനതീയതി, മേല്‍ വിലാസ പേജിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. വിദേശത്ത് 2 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ താമസിച്ചതിന് തെളിവായി പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത വിസാ പേജുകളുടെ പകര്‍പ്പ് ( ആദ്യ വിസയുടെയും അവസാന വിസയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് മാത്രം മതി)
4. 2 വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസി കേരളീയനായിരുന്നുവെന്നും തിരിച്ചു വന്ന് ഇപ്പോള്‍ കേരളത്തില്‍ സ്ഥിര താമസമാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ / തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി / പ്രസിഡന്‍റ് /ഒരു ഗസറ്റഡ് ഓഫീസര്‍ / നിയമ സഭാംഗം / പാര്‍ലമെന്‍റ് അംഗം / പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യ പത്രം
5. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ ( പ്രവാസി കേരളീയന്‍-ഭാരതം)
1. ഫോം നമ്പര്‍ 2 എ
2. ജനന തീയതി തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. അപേക്ഷകന്‍ കേരളത്തിനു പുറത്ത് ഇന്ത്യയില്‍ 6 മാസത്തിലധികമായി താമസിക്കുന്ന പ്രവാസി കേരളീയനാണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍ / തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി / പ്രസിഡന്‍റ് /ഒരു ഗസറ്റഡ് ഓഫീസര്‍ / നിയമ സഭാംഗം / പാര്‍ലമെന്‍റ് അംഗം / ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യ പത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന വിധമുള്ള രേഖയോ ഹാജരാക്കണം.
4. കേരളത്തിനു പുറത്ത് ഇന്ത്യയില്‍ എവിടെയെങ്കിലും തൊഴില്‍ ചെയ്യുക യാണെങ്കില്‍ അത് സംബന്ധിച്ചും ഏതെങ്കിലും വ്യവസായം / ബിസിനസ്സ് സ്ഥാപനം നടത്തുകയാണെങ്കില്‍ അത് സംബന്ധിച്ചും സ്വയം തൊഴില്‍ ചെയ്യുകയാണെങ്കില്‍ അത് സംബന്ധിച്ചും അല്ലെങ്കില്‍ എന്തിനുവേണ്ടിയാണ് താമസിക്കുന്നത് എന്നത് സംബന്ധിച്ചും ബന്ധപ്പെട്ട സംസ്ഥാനത്തെ തൊഴിലുടമയില്‍ നിന്നോ സ്ഥാപന അധികാരിയില്‍ നിന്നോ വില്ലേജ് ഓഫീസില്‍ നിന്നോ തത്തുല്യ പദവിയില്‍ കുറയാത്ത മറ്റേതെ ങ്കിലും അധികാരിയില്‍ നിന്നോ ഉള്ള സാക്ഷ്യ പത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
5. കേരളീയന്‍ ആണെന്ന് തെളിയിക്കുന്നതിന് കേരള വിലാസം ഉള്ള ജനന സര്‍ട്ടിഫിക്കറ്റോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
6. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

അപേക്ഷ സമര്‍പ്പിക്കേണ്ട ഓഫീസുകള്‍

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകള്‍ തിരുവനന്തപുരം ഓഫീസിലും ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം,തൃശൂര്‍ ജില്ലകളിലെ അപേക്ഷകള്‍ എറണാകുളം ഓഫീസിലും മറ്റു ജില്ലകളിലെ അപേക്ഷകള്‍ കോഴിക്കോട്
ഓഫീസിലുമാണ് അംഗത്വ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഓഫീസ് വിലാസങ്ങള്‍

തിരുവനന്തപുരം മുഖ്യ ഓഫീസ്

KERALA PRAVASI WELFARE BOARD,
NORKA Centre [II Floor], Near Govt Guest House,
Thycaud PO, Thiruvananthapuram – 695014
Ph : 0471-2785500, Fax : 0471-2785501
E-mail : info@pravasiwelfarefund.org ,
Website : www.pravasikerala.org

Regional Office at Ernakulam
KERALA PRAVASI WELFARE BOARD,
H 2102, Jawaharlal Nehru International Stadium,
Kaloor, Kochi – 682017
Ph: 0484 2331066
E-mail-ekm.office@prvasiwelfarefund.orgead

Regional Office at Kozhikkode
KERALA PRAVASI WELFARE BOARD,
First Floor, Zamorin Square, Railway Link Road,
Kozhikkode-673002,
Phone – 0495 2304604,
E-mail- kkd.office@pravasiwelfarefund.org

ക്ഷേമനിധി സ്വരൂപിക്കല്‍

ക്ഷേമനിധി പ്രധാനമായും സ്വരൂപിക്കുന്നത് നിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള താഴെ കാണുന്ന 3 വിഭാഗങ്ങളില്‍ നിന്നുളള അംശദായ പിരിവിലൂടെയാണ്.

ക്രമ
നമ്പര്‍
വിഭാഗം അംശദായം രജിസ്ട്രേഷന്‍ ഫീസ്
1. പ്രവാസി കേരളീയന്‍ (വിദേശം) 1എ പ്രതിമാസം 300 രൂപ 200 രൂപ ഒറ്റത്തവണ രജിസ്ട്രേഷന്‍ സമയത്ത് നല്‍കണം
2. മുന്‍ പ്രവാസി കേരളീയന്‍ (വിദേശം) 1ബി പ്രതിമാസം 100 രൂപ
3. പ്രവാസി കേരളീയന്‍ (ഭാരതം) 2എ പ്രതിമാസം 100 രൂപ

 

 

നിങ്ങളുടെ
ജീവിതം
ഗുണനിലവാരമുള്ള
സമ്പല്‍സമൃദ്ധിയിലേക്ക്.