- Last Modified: Friday 31 January 2025, 04:33:05.
പ്രവാസി ഡിവിഡന്‍റ് പദ്ധതി, 2019
ഈ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍താഴെപ്പറയും പ്രകാരമാണ്
3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ പ്രവാസി കേരളീയര്‍ക്ക് നിക്ഷേപിക്കാവുന്നതാണ്.
നിക്ഷേപ തീയതി മുതല്‍ 3 വര്‍ഷം കഴിയുന്ന മുറയ്ക്ക് നിക്ഷേപകന് പ്രതിമാസ ഡിവിഡന്‍റ് ലഭ്യമാകുന്നതാണ്. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10% നിരക്കിലുള്ള വാര്‍ഷിക ഡിവിഡന്‍റ് നിക്ഷേപ തുകയോട് കൂട്ടിച്ചേര്‍ക്കുന്നതാണ്. മൂന്നാം വര്‍ഷ അവസാനമുള്ള നിക്ഷേപ തുകയുടെ 10% ആയിരിക്കും ഡിവിഡന്‍റായി നല്‍കുന്നത്.
നിക്ഷേപകന്‍റെ കാലശേഷം ജീവിത പങ്കാളിക്ക് ഈ പ്രതിമാസ ഡിവിഡന്‍റ് അവരുടെ മരണം വരെ ലഭിക്കുന്നതാണ്. നിക്ഷേപകന്‍റെയും ജീവിതപങ്കാളിയുടെയും കാലശേഷം നിയമപരമായ അവകാശിക്ക്/ നോമിനിക്ക് നിക്ഷേപ തുക തിരികെ ലഭിക്കുന്നു. പ്രതിമാസ ഡിവിഡന്‍റ് നല്‌കുന്നത് അതോടൊപ്പം അവസാനിക്കുന്നു.
2008-ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം താഴെപ്പറയുന്നവര്‍ക്ക് ഈ പദ്ധതിയനുസരിച്ച് നിക്ഷേപം
- കേരളീയന്‍ (വിദേശം) – നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന കേരളീയര്‍.
- മുന്‍ പ്രവാസി കേരളീയന്‍ (വിദേശം) – രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയ കേരളീയര്‍
- പ്രവാസി കേരളീയന്‍ (ഭാരതം) – കേരളത്തിന് പുറത്ത് ഇന്ത്യയ്ക്കകത്ത് ആറുമാസത്തിലധികമായി ജോലി സംബന്ധമായി താമസിച്ചുവരുന്ന കേരളീയര്‍.