- Last Modified: Tuesday 14 January 2025, 10:17:44.
കേരള പ്രവാസിക്ഷേമ ബോർഡ്
കേരള പ്രവാസിക്ഷേമ ബോർഡ്
കേരളത്തിന്റെ സാമ്പത്തിക നിലനില്പ്പിലും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയിലും പ്രവാസി കേരളീയര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പിറന്ന നാടിനെയും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന കേരളത്തിലെ പ്രവാസികള്‍ക്കായി പെന്‍ഷനും മറ്റ് ക്ഷേമ പുനരധിവാസ പദ്ധതികളും നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച് കേരള സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയായി പാസാക്കിയ നിയമമാണ് ‘കേരള പ്രവാസി കേരളീയ ക്ഷേമ ആക്ട്, 2008’. 2009 ജനുവരി മാസം 12 ന് നിലവില്‍ വന്ന ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം 12/03/2009-ല്‍ സമാരംഭിച്ചു. 15 അംഗ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഉള്‍ക്കൊള്ളുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് 2009-മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തിച്ചു വരുന്നു.
എല്ലാ പ്രവാസികള്‍ക്കും മിനിമം പെന്ഷന് 3000 രൂപയാക്കിക്കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷനായി നല്കുന്ന ബോര്‍ഡാക്കി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിനെ കേരള സര്‍ക്കാര്‍ മാറ്റിക്കഴിഞ്ഞു. അംഗത്വ കാലയളവനുസരിച്ച് പരമാവധി 7000 രൂപ വരെ പെന്ഷന് ലഭിക്കുന്നു. നിലവില്‍ ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഓണ്‍ലൈനായി ബോര്‍ഡില്‍ അംഗത്വം എടുക്കാനും അംശദായം അടയ്ക്കാനും കഴിയുന്ന കേരളത്തിലെ ഏക അന്തര്‍ദ്ദേശീയ വെല്‍ഫെയര്‍ ബോര്‍ഡായി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മാറിക്കഴിഞ്ഞു. ഈ കോവിഡ് കാലത്ത് പ്രവാസികളെ സഹായിക്കാന്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുന്നില്‍ തന്നെയുണ്ടായിരുന്നു. പ്രവാസികളുടെ സമഗ്രമായ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഇതിലെ അംഗങ്ങളായ പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു വരുന്നു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ആവിഷ്കരിച്ചിട്ടുളള വിവിധ ക്ഷേമ പദ്ധതികള്‍ ഉള്ക്കൊ ളളുന്ന പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതി അര്‍ഹരായ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനായി ബോര്‍ഡ് പരിശ്രമിച്ചു വരുന്നു. ഇത്തരത്തില്‍ ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന മലയാളി പ്രവാസി സമൂഹത്തിന് ആശ്രയ കേന്ദ്രമായി, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മാറിയിരിക്കുന്നു. പ്രവാസ ജീവിതം സുരക്ഷിതമാക്കുവാന്‍ ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിന് നിധിയില്‍ അംഗത്വമെടുക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്.
Vision of the Board
Welfare of NRKs and reach out to everybody eligible for getting relief and benefits from the Pravasi Welfare Fund.
Mission of the Board
To undertake Welfare Schemes as envisaged in the Non Resident Keralites’ Welfare Act, 2008 including payment of monthly Pension to the eligible NRKs.
ഡയറക്ടർ ബോർഡ്
ശ്രീ. കെ വി അബ്ദുൾ ഖാദർ
ചെയർമാൻ
ശ്രീ. കുഞ്ഞഹമ്മദ് എൻ കെ
ഡയറക്ടർ
ശ്രീ. ബാദുഷ കടലുണ്ടി
ഡയറക്ടർ
ശ്രീ. എൻ അജിത് കുമാർ
ഡയറക്ടർ
ശ്രീ. ഇ എം സുധീർ
ഡയറക്ടർ
ശ്രീ. വിൽസൺ വാവനാൽ ജോർജ്
ഡയറക്ടർ
ശ്രീ. കെ സി സജീവ് തൈക്കാട്
ഡയറക്ടർ
ശ്രീ. ജോർജ് വർഗീസ്
ഡയറക്ടർ