Dividend Scheme

പ്രവാസി ഡിവിഡന്‍റ് പദ്ധതി, 2019

“2019ലെ പ്രവാസി ഡിവിഡൻറ്റ് പദ്ധതി പ്രകാരം നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് തങ്ങളുടെ നിക്ഷേപം 3 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ജനുവരി മുതൽ ഡിവിഡൻറ്റ് നൽകി തുടങ്ങുന്നതാണ്. എല്ലാ നിക്ഷേപകരും അവരുടെ ബാങ്ക് അക്കൗണ്ടുകൾ സജീവമായി നിലനിർത്തേണ്ടതാണ്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയുന്നതിനായിയുള്ള സംവിധാനം ലോഗിനിൽ നൽകിയിട്ടുണ്ട്.”
പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങള്‍ ഫലപ്രദമായി ജന്മനാടിന്‍റെ വികസന പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നൂതന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് ‘പ്രവാസി ഡിവിഡന്‍റ് പദ്ധതി’. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം വരെ ഉറപ്പാക്കപ്പെട്ട മാസവരുമാനം ലഭ്യമാകുന്നു എന്നത് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷതയാണ്. 3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങള്‍ പ്രവാസി കേരളീയരില്‍ നിന്നും സ്വീകരിക്കുകയും അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിനായി വിനിയോഗി ക്കുന്നതുമാണ്.
ഈ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍താഴെപ്പറയും പ്രകാരമാണ്

3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ പ്രവാസി കേരളീയര്‍ക്ക് നിക്ഷേപിക്കാവുന്നതാണ്.

നിക്ഷേപ തീയതി മുതല്‍ 3 വര്‍ഷം കഴിയുന്ന മുറയ്ക്ക് നിക്ഷേപകന് പ്രതിമാസ ഡിവിഡന്‍റ് ലഭ്യമാകുന്നതാണ്. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10% നിരക്കിലുള്ള വാര്‍ഷിക ഡിവിഡന്‍റ് നിക്ഷേപ തുകയോട് കൂട്ടിച്ചേര്‍ക്കുന്നതാണ്. മൂന്നാം വര്‍ഷ അവസാനമുള്ള നിക്ഷേപ തുകയുടെ 10% ആയിരിക്കും ഡിവിഡന്‍റായി നല്‍കുന്നത്.

നിക്ഷേപകന്‍റെ കാലശേഷം ജീവിത പങ്കാളിക്ക് ഈ പ്രതിമാസ ഡിവിഡന്‍റ് അവരുടെ മരണം വരെ ലഭിക്കുന്നതാണ്. നിക്ഷേപകന്‍റെയും ജീവിതപങ്കാളിയുടെയും കാലശേഷം നിയമപരമായ അവകാശിക്ക്/ നോമിനിക്ക് നിക്ഷേപ തുക തിരികെ ലഭിക്കുന്നു. പ്രതിമാസ ഡിവിഡന്‍റ് നല്‌കുന്നത് അതോടൊപ്പം അവസാനിക്കുന്നു.

2008-ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം താഴെപ്പറയുന്നവര്‍ക്ക് ഈ പദ്ധതിയനുസരിച്ച് നിക്ഷേപം
  • കേരളീയന്‍ (വിദേശം) – നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന കേരളീയര്‍.
  • മുന്‍ പ്രവാസി കേരളീയന്‍ (വിദേശം) – രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയ കേരളീയര്‍
  • പ്രവാസി കേരളീയന്‍ (ഭാരതം) – കേരളത്തിന് പുറത്ത് ഇന്ത്യയ്ക്കകത്ത് ആറുമാസത്തിലധികമായി ജോലി സംബന്ധമായി താമസിച്ചുവരുന്ന കേരളീയര്‍.

പ്രവാസി ഡിവിഡന്‍റ് പദ്ധതിയില്‍ അംഗമാകേണ്ട/നിക്ഷേപിക്കേണ്ട വിധം

Image

ഹെഡ് ഓഫീസ്: തിരുവനന്തപുരം
(അധികാരപരിധി: തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട)

നോർക്ക സെൻ്റർ (രണ്ടാം നില),
ഗവ. ഗസ്റ്റ് ഹൗസിന് സമീപം, തൈക്കാട് പി.ഒ
തിരുവനന്തപുരം 695 014

ഫോൺ: +91 471 278 5500
ഇമെയിൽ: info@pravasikerala.org,
dividend@pravasikerala.org

Total Visits
130401
  • Last Modified: Friday 31 January 2025, 04:10:15.